ബെംഗളൂരുവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വൻ നഗരങ്ങളിൽ ഇതൊക്കെ  സ്വാഭാവികമെന്ന മന്ത്രിയുടെ പ്രതികരണത്തില്‍ വിവാദം

ബെംഗളൂരുവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വൻ നഗരങ്ങളിൽ ഇതൊക്കെ സ്വാഭാവികമെന്ന മന്ത്രിയുടെ പ്രതികരണത്തില്‍ വിവാദം

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ നിസാരവത്കരിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. വൻ നഗരങ്ങളിൽ ഇത്തരം കാര്യങ്ങൾ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതുപോലുള്ള വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകാറുണ്ട്. നിയമപരമായി എന്ത് നടപടി സ്വീകരിക്കണമോ, അത് സ്വീകരിക്കും. കമ്മീഷണറോട് പട്രോളിങ് ഊർജിതമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മന്ത്രി പരമേശ്വര പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ മന്ത്രിയുടെ രാജ്യം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി 2017ലും പരമേശ്വര ഇത്തരത്തിൽ പ്രകോപനപരമായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താബ് ഷഹസാദ് പൂനാവാല പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന നിരാശാജനകവും വെറുപ്പുളവാക്കുന്നതുമാണെന്ന് മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത്‌നാരായൺ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി എന്ന നിലയിൽ അദ്ദേഹം എത്രമാത്രം നിസ്സഹായനാണെന്ന് പ്രസ്താവന വ്യക്തമാക്കുന്നെന്നും അശ്വത് നാരായൺ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ബിടിഎം ലേഔട്ടിൽ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. വ്യാഴാഴ്ച പുലർച്ചെ 1.52 ഓടെയായിരുന്നു സംഭവം. ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പോലീസിന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

 

TAGS: BENGALURU | MINISTER
SUMMARY: Home minister says controversial statements on women safety

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *