മോശം കാലാവസ്ഥ; ആഭ്യന്തര മന്ത്രി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

മോശം കാലാവസ്ഥ; ആഭ്യന്തര മന്ത്രി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

ബെംഗളൂരു: മോശം കാലാവസ്ഥ കാരണം ആഭ്യന്തര മന്ത്രി ജി. പരമേശ്വര സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി. ശിവമോഗയിലെ സൊറബയിലും തീർത്ഥഹള്ളിയിലും പോലീസ് ക്വാർട്ടേഴ്‌സ് ഉൾപ്പെടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായാണ് ആഭ്യന്തര മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും ശിവമോഗയിലേക്ക് യാത്ര തിരിച്ചത്.

എന്നാൽ ലാൻഡിംഗ് സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ വിമാനം തിരിച്ചു ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് രാവിലെ 11.40-ന് പുറപ്പെട്ട ഇൻഡിഗോ വിമാനം ഉച്ചയ്ക്ക് 12.40-ന് ശിവമോഗയിൽ ഇറങ്ങേണ്ടതായിരുന്നു. വിമാനം ഇറങ്ങാൻ കഴിയാത്തതിനാൽ മന്ത്രിയുടെ ജില്ലാ പര്യടനം റദ്ദാക്കി.

TAGS: BENGALURU UPDATES | HOME MINISTER
SUMMARY: Home Minister’s flight returns to Bengaluru due to poor weather in Shivamogga

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *