‘പ്രമുഖ വ്യക്തി ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുന്നു’ നിയമനടപടി സ്വീകരിക്കുമെന്ന് ഹണി റോസ്

‘പ്രമുഖ വ്യക്തി ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുന്നു’ നിയമനടപടി സ്വീകരിക്കുമെന്ന് ഹണി റോസ്

കൊച്ചി: ദ്വയാര്‍ഥ പ്രയോഗത്തിലൂടെ തന്നെ ഒരു വ്യക്തി മനപ്പൂർവ്വം അപമാനിക്കുന്നുവെന്ന് തുറന്നടിച്ച്‌ നടി ഹണി റോസ്. സാമൂഹിക മാധ്യമത്തിലൂടെയാണ് നടിയുടെ പരസ്യപ്രതികരണം. വ്യക്തിയുടെ പേര് പറയാതെയാണ് ശക്തമായ ഭാഷയില്‍ ഹണിയുടെ പ്രതികരണം.

താൻ പോകുന്ന ചടങ്ങുകളില്‍ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നും ഹണി റോസ് പറയുന്നു. പ്രസ്തുത വ്യക്തി ക്ഷണിച്ച ചില ചടങ്ങുകള്‍ക്ക് പോകാൻ കഴിയാതിരുന്നതിന്റെ പ്രതികാരമെന്നോണമാണ് ഇത്തരം നടപടികള്‍ തുടരുന്നതെന്നും ഹണി റോസ് വ്യക്തമാക്കുന്നു.

പണത്തിന്റെ ധാർഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാൻ കഴിയുമോയെന്നും ഹണി റോസ് ചോദിക്കുന്നു. പ്രസ്തുത വ്യക്തി വീണ്ടും ഇതേനിലപാട് തുടർന്നാല്‍ നിയമപരമായി നേരിടുമെന്ന് ഹണി റോസ് വ്യക്തമാക്കി.

TAGS : HONEY ROSE
SUMMARY : Honey Rose will take legal action for ‘prominent person continuously insulting through ambiguous expressions’

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *