ഹണിട്രാപ്പ്; പോലീസ് ഉദ്യോഗസ്ഥരെയടക്കം കബളിപ്പിച്ച്‌ യുവതി

ഹണിട്രാപ്പ്; പോലീസ് ഉദ്യോഗസ്ഥരെയടക്കം കബളിപ്പിച്ച്‌ യുവതി

കാസറഗോഡ്: പോലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്. കാസറഗോഡ് കേന്ദ്രീകരിച്ച്‌ ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേരനെതിരെയാണ് പോലീസ് കേസെടുത്തുത്. കൊയ്‌ലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സുഹൃത്ത് ബന്ധം സ്ഥാപിച്ച്‌ യുവാവിന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്നാണ് പരാതി. ഐഎസ്‌ആര്‍ഒയിലെ ഉദ്യോഗസ്ഥയെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ വ്യാജരേഖ ചമച്ചതിനും കേസെടുത്തിട്ടുണ്ട്.

ഐഎഎസിന് പഠിക്കുന്ന വിദ്യാര്‍ഥിനിയെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നിരവധി പേരില്‍ നിന്ന് ലക്ഷങ്ങളാണ് തട്ടിപ്പ് നടത്തിയത്. നേരത്തെ യുവതിക്കെതിരെ പരാതി നല്‍കിയ യുവാവിനെതിരെ ഇവര്‍ പീഡന പരായി നല്‍കിയിരുന്നു. ഈ യുവാവ് ഇപ്പോള്‍ ജയിലിലാണ്.


TAGS: KASARAGOD| HONEY TRAP|
SUMMARY: Honeytrap; The woman tricked the police officers as well

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *