ഹോപ്‌ ഫാം ജംഗ്ഷന് സമീപം അടിപ്പാത നിർമിക്കാൻ പദ്ധതി

ഹോപ്‌ ഫാം ജംഗ്ഷന് സമീപം അടിപ്പാത നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ഈസ്റ്റ്‌ ബെംഗളൂരുവിലെ ഹോപ്‌ ഫാം ജംഗ്ഷന് സമീപം അടിപ്പാത നിർമ്മിക്കാനൊരുങ്ങി ബിബിഎംപി. ഇതിനായുള്ള സ്ഥലം ഏറ്റെടുപ്പ് ഉടൻ ആരംഭിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ട്രാൻസ്‌ഫറബിൾ ഡെവലപ്‌മെൻ്റ് റൈറ്റ്‌സ് (ടിഡിആർ) സ്കീം വഴി നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് അടിപ്പാതക്കായുള്ള ഭൂമി ഏറ്റെടുക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.

സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ നിർമാണം ആരംഭിക്കുമെന്ന് ബിബിഎംപി ചീഫ് എൻജിനീയർ (പ്രോജക്ട്സ്) എം. ലോകേഷ് പറഞ്ഞു. പദ്ധതിക്കായി സർക്കാർ 20 കോടി രൂപ അനുവദിച്ചു. ഭൂരിഭാഗം വസ്തു ഉടമകളും സ്ഥലമെടുപ്പിന് സമ്മതിച്ചതിനാൽ ഉടൻ ജോലി ആരംഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിഗ്നലിലെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നതിനാൽ ജംഗ്ഷനിലെ യാത്രക്കാരുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു ഇത്. വർത്തൂർ, ഐടിപിഎൽ, കാടുഗോഡി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് അടിപ്പാത പ്രയോജനപ്പെടുമെന്ന് അദ്ദേഹം വിശദീകരിച്ചു.

TAGS: UNDERPASS | BBMP
SUMMARY: Finally, BBMP to build underpass at Hope Farm Junction

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *