കബ്ബൺ പാർക്കിൽ വാരാന്ത്യങ്ങളിൽ ഗതാഗതം നിയന്ത്രിച്ചേക്കും

കബ്ബൺ പാർക്കിൽ വാരാന്ത്യങ്ങളിൽ ഗതാഗതം നിയന്ത്രിച്ചേക്കും

ബെംഗളൂരു: കബ്ബൺ പാർക്കിൽ വാരാന്ത്യങ്ങളിൽ ഗതാഗതം നിയന്ത്രിച്ചേക്കും. അടുത്തയാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് പറഞ്ഞു. നേരത്തെ, വാരാന്ത്യങ്ങളിൽ കബ്ബൺ പാർക്കിനുള്ളിൽ വാഹനഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ ചുറ്റുമുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം പരീക്ഷണാടിസ്ഥാനത്തിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മാത്രം ഗതാഗതം അനുവദിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് പിന്നീട് തീരുമാനിക്കുകയായിരുന്നു.

നിലവിൽ ഞായറാഴ്ചകളിൽ കബ്ബൺ പാർക്കിനുള്ളിൽ ഗതാഗതം അനുവദിക്കുന്നില്ല. ഇതിന് പുറമെ മാസത്തിലെ എല്ലാ വാരാന്ത്യങ്ങളിലും ഗതാഗതം നിരോധിക്കാനാണ് ഹോർട്ടികൾച്ചർ വകുപ്പ് പദ്ധതിയിടുന്നത്. കബ്ബൺ പാർക്ക് സംരക്ഷണ സമിതി, ബിബിഎംപി, വാക്കേഴ്‌സ് അസോസിയേഷൻ, നഗരവികസന വകുപ്പ് എന്നിവ ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

വാരാന്ത്യങ്ങളിൽ ഗതാഗതം പാടില്ലെന്നും കച്ചവടക്കാരെപ്പോലും അകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും കബ്ബൺ പാർക്ക് വാക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഉമേഷ് പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ ഫയർ ടെൻഡറുകളും ആംബുലൻസുകളും അനുവദിക്കാവുന്നതാണ്. പൊതു അവധി ദിവസങ്ങളിൽ ഗതാഗതം അനുവദിക്കണമെന്ന പൊലീസ് കമ്മിഷണറുടെ ആവശ്യവും ഹോർട്ടികൾച്ചർ വകുപ്പ് പരിഗണിക്കും.

TAGS: BENGALURU | CUBBON PARK
SUMMARY: Cubbon Park may soon be closed for traffic on all weekends

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *