സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ആശുപത്രി ജീവനക്കാരൻ പിടിയിൽ

സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ആശുപത്രി ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയ ആശുപത്രി ജീവനക്കാരൻ പിടിയിൽ. ജയദേവ ആശുപത്രിയിലെ കരാർ ജീവനക്കാരനും കലബുർഗി സ്വദേശിയുമായ യല്ലലിംഗയാണ് (21) അറസ്റ്റിലായത്. ഇയാൾക്കെതിരെ ആശുപത്രി മാനേജ്മെന്റ് നൽകിയ പരാതിയിലാണ് നടപടി. ആശുപത്രിയിലെ വനിതകളുടെ ശുചിമുറിയിലാണ് ഇയാൾ കാമറ സ്ഥാപിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ആശുപത്രിയിലെ വനിതാ ജീവനക്കാരാൻ ബേസ്മെന്റിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. പരിശോധനയിൽ ഫോൺ യല്ലലിംഗയുടേതാണെന്ന് മനസിലായി. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി ഫോൺ അൺലോക്ക് ചെയ്ത് പരിശോധിച്ചപ്പോഴാണ് നിരവധി യുവതികളുടെ ശുചിമുറി ദൃശ്യങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്തതായി തിലക്നഗർ പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Hospital stafer at Bengaluru hospital held for recording videos in women’s washroom

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *