വൈദ്യുതി മുടങ്ങി; ആശുപത്രിയിൽ ഫ്ളാഷ് ലൈറ്റിൽ മുറിവ് തുന്നിക്കെട്ടി

വൈദ്യുതി മുടങ്ങി; ആശുപത്രിയിൽ ഫ്ളാഷ് ലൈറ്റിൽ മുറിവ് തുന്നിക്കെട്ടി

ബെംഗളൂരു: വൈദ്യുതി മുടങ്ങിയതോടെ ആശുപത്രിയിൽ ഫ്ളാഷ് ലൈറ്റിൽ മുറിവ് തുന്നിക്കെട്ടി. ബെള്ളാരി സർക്കാർ ആശുപത്രിയിലാണ് സംഭവം. റോഡപകടത്തിൽ പരുക്കേറ്റയാളുടെ മുറിവുകളാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നിച്ചേർത്തത്. അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ ചികിത്സ നൽകിക്കൊണ്ടിരിക്കേ വൈദ്യുതി നിലച്ച് വാർഡ് മൊത്തം ഇരുട്ടിലായി.

വാർഡിൽ വൈദ്യുതി ലഭിക്കാൻ മതിയായ ഇൻവെർട്ടർ സംവിധാനങ്ങൾ ഇല്ലാതിരുന്ന ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ ലൈറ്റ് ഓണാക്കി ഡോക്ടർമാർ മുറിവ് തുന്നിക്കൂട്ടി ചികിത്സ തുടരുകയായിരുന്നു. വൈകുന്നേരം മുതൽ ആശുപത്രിയിലേക്കുള്ള വൈദ്യുതി വിതരണം സാധാരണ ഗതിയിലായിരുന്നില്ല എന്ന് മെഡിക്കൽ സൂപ്രണ്ട് ശിവ നായക് പിന്നീട് അറിയിച്ചു. എന്നാൽ പിന്നീട് പ്രശ്നം പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA
SUMMARY: Karnataka doctors use phone torch to stitch wound amid power outage at Ballari hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *