ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ പിജി ഹോസ്റ്റലിൽ നിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതായി പരാതി. ബിടിഎം ലേഔട്ടിലാണ് സംഭവം. വിദ്യാർഥികളുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഹോസ്റ്റൽ നടത്തിപ്പുകാരും കെട്ടിട ഉടമയും തമ്മിലുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിവരം.

കെട്ടിട ഉടമ സ്ഥലത്തെത്തി മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഇറക്കിവിടുകയായിരുന്നു. അജ്ഞാതരായ രണ്ട് പേരാണ് ആദ്യം പിജിയിൽ പ്രവേശിച്ചത്. വിദ്യാർഥികളോട് ഇവർ വാടകയും ആവശ്യപ്പെട്ടു. എന്നാൽ വാടക ഹോസ്റ്റൽ നടത്തിപ്പുകാർക്ക് നൽകിയിട്ടുണ്ടെന്നും പരിചയമില്ലാത്തവർക്ക് നൽകാൻ സാധിക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ഇതോടെ പ്രശ്നം രൂക്ഷമായി. മുറിയിൽ കിടന്നുറങ്ങിയ വിദ്യാർഥികളെ ബലമായി പുറത്തിറക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.

പിജി നടത്തിപ്പുകാരെ ഒഴിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഉടമ സ്ഥലത്തെത്തിയത്. ഒപ്പം മറ്റൊരാളും ഉണ്ടായിരുന്നു.

മുന്നറിയിപ്പില്ലാതെ മുറിയിലെത്തി ഇറങ്ങിപ്പോകാൻ പറഞ്ഞുവെന്നാണ് വിദ്യാർഥികളുടെ പരാതി. കെട്ടിടത്തിന്റെ ഉടമയായ സ്ത്രീ പിന്നീട് വിദ്യാർഥികളെയും പിജി നടത്തിപ്പുക്കാരെയും അസഭ്യം പറയുകയും കെട്ടിടം പുറത്തുനിന്നു പൂട്ടുകയും ചെയ്തു.

ഹാൾ ടിക്കറ്റും പുസ്തകങ്ങളും ഉൾപ്പെടെ ഒന്നും എടുക്കാൻ സാധിച്ചില്ലെന്നും വിദ്യാർഥികൾ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

 

TAGS: BENGALURU | PG
SUMMARY: PG locked, students stranded outside, in bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *