ഹൊസൂർ കൈരളി സമാജം ഓണച്ചന്ത സെപ്റ്റംബർ 11 മുതൽ

ഹൊസൂർ കൈരളി സമാജം ഓണച്ചന്ത സെപ്റ്റംബർ 11 മുതൽ

ഹൊസൂര്‍: ഹൊസൂര്‍ കൈരളി സമാജം ഓണച്ചന്ത സെപ്റ്റംബര്‍ 11, 12, 13, 14 തീയതികളില്‍ ഹൊസൂര്‍ ബസ്റ്റാന്റിന് എതിര്‍വശമുള്ള ജെ.എം.സി ക്ലോംപ്ലക്‌സില്‍ നടക്കും. 10ാം തീയതി വൈകിട്ട് 5 ന് സമാജം പ്രസിഡന്റ് ജി.മണി ഓണച്ചന്ത ഉദ്ഘാടനം ചെയ്യും.

ഓണച്ചന്തയുടെ ഭാഗമായി സമാജം മഹിളാ വിംഗ് പ്രവര്‍ത്തകരുടെ ആവണി പൂക്കളില്‍-കരകൗശല വസ്തുക്കള്‍, ചിത്രരചന ഫോട്ടോകള്‍, കേരള സാരികള്‍, മറ്റ് തുണിത്തരങ്ങളുടെ പ്രദര്‍ശനവും, വില്‍പനയും എന്നിവ ഉണ്ടായിരിക്കുന്നതാണ്.

രാവിലെ 9 മണി മുതല്‍ വൈകിട്ട് 8 മണി വരെ ഓണച്ചന്ത തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. ഏത്തക്ക ചിപ്‌സ്, ശര്‍ക്കര വരട്ടി, പഴം ചിപ്‌സ്, ചക്ക ചിപ്‌സ്, മിക്ചര്‍, ഹല്‍വ, പപ്പടം, ഇഞ്ചിപ്പുളി, വെളിച്ചെണ്ണ (കേര), വടുകപ്പുളി അച്ചാര്‍, കണ്ണിമാങ്ങാ അച്ചാര്‍, വേപ്പിലക്കട്ടി, പുട്ടുപൊടി, അവില്‍, അരിയട, റിബണട, പാലട, നേന്ത്രപ്പഴം, പച്ചക്കായ, നിറപറ കുത്തരി, തേങ്ങ, ചേന, ചേമ്പ്, കൂര്‍ക്ക, കപ്പ, കുമ്പളങ്ങ, പച്ച പയര്‍, മത്തങ്ങ, പാവക്ക, പച്ച മാങ്ങ, കൊണ്ടാട്ടം മുളക് മുള്ളന്‍, മാന്തല്‍, ചെമ്മീന്‍ എന്നിവ ഓണച്ചന്തയില്‍ ലഭ്യമാകും എന്ന് ഓണച്ചന്ത കമ്മിറ്റി ചെയര്‍മാന്‍ സജിത്ത് കുമാര്‍ പി.എന്‍ അറിയിച്ചു. അന്വേഷണങ്ങള്‍ക്ക് : 7358934704; 8610204913; 98842 22689;9362310318;+91 93448 35358.
<br>
TAGS ; ONAM-2024
SUMMARY : Hosur Kairali Samajam Onachantha from 11th September

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *