ഹൊസൂര്‍ സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാള്‍ കൊടിയേറി
ഹൊസൂർ സെന്റ്. തോമസ് ദേവാലയത്തിന്റെ ഇടവക തിരുന്നാളിന് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട രൂപതയുടെ ബി.എൽ.എം. ധ്യനകേന്ദ്രം ഡയറക്ടർ റവ. ഫാ.നിക്സൺ ചകോരയാ കൊടിയേറ്റുന്നു. ഇടവക വികാരി റവ.ഫാ. ടിനോ മേച്ചേരി സഹകാർമ്മികനായിരുന്നു

ഹൊസൂര്‍ സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാള്‍ കൊടിയേറി

ഹൊസൂര്‍ : സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത ബി.എല്‍.എം. ധ്യനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ. നിക്‌സണ്‍ ചകോരയ തിരുന്നാള്‍ കൊടിയേറ്റി. ഇടവക വികാരി റവ. ഫാ. ടിനോ മേച്ചേരി സഹകാര്‍മ്മികനായിരുന്നു. ജൂലൈ 5 ,6 ,7 തീയതികളിൽ റവ.ഫാ.നിക്സൺ ചകോരയുടെ നേതൃത്വത്തില്‍ ഇടവക വാർഷിക ധ്യാനം നടന്നിരുന്നു.

ഇടവക മദ്ധ്യസ്ഥനായ വി.തോമ്മാശ്ലീഹായുടെയും വി.സെബാസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യക മറിയത്തിന്റെയും സംയുക്ത തിരുന്നാളും ഇടവക ദിനാഘോഷവും ജൂലൈ 14 ന് ഞായറാഴ്ച ആചരിക്കും. രാവിലെ 9 മണിക്ക് പ്രസിദേന്തി വാഴ്ച, ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, നൊവേന, പ്രദിക്ഷണം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ.ജോസഫ് മാളിയേക്കല്‍, റവ.ഫാ. ജോണ്‍ പടിഞ്ഞാക്കര (OFM) എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 5 മണിക്ക് ഹൊസൂര്‍ കാര്‍മ്മല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇടവക ദിനാഘോഷത്തില്‍ പിതൃവേദി, മാതൃവേദി, യുവജനവിഭാഗം, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, കുട്ടികള്‍ എന്നിവരുടെ കലാപരിപാടികള്‍, സമ്മാനദാനം, തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ വരുന്ന വെള്ളി ,ശനി ദിവസങ്ങളില്‍ വി. സെബസ്ത്യാനോസിന്റെ ‘അമ്പ് കഴുന്ന്’ എല്ലാ ഇടവക ഭവനങ്ങളിലും എത്തിക്കുന്നതാണെന്ന് വികാരി ഫാ.ടിനോ മേച്ചേരി അറിയിച്ചു.
<BR>
TAGS : HOSUR | PARISH FEAST DAY
SUMMARY : Hosur St. Thomas Catholic Church the parish feast day

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *