വൃത്തിഹീനമായ ഭക്ഷണം നൽകി; ഹോട്ടലിന് പിഴ ചുമത്തി

വൃത്തിഹീനമായ ഭക്ഷണം നൽകി; ഹോട്ടലിന് പിഴ ചുമത്തി

ബെംഗളൂരു: വൃത്തിഹീനമായ ഭക്ഷണം നൽകിയ ഹോട്ടലിന് പിഴ ചുമത്തി ബെംഗളൂരു അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉഡുപ്പി ഗാർഡൻ ഹോട്ടലിനാണ് പിഴ ചുമത്തിയത്.

കോറമംഗല സ്വദേശിനി താഹിറയാണ് (56) പരാതി നൽകിയത്. 2022 ജൂലൈ 30 ന് ഫാമിലി ട്രിപ്പിനായി ഹാസനിലേക്ക് പോകുകയായിരുന്ന ഇവർ പ്രഭാതഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയിരുന്നു. എന്നാൽ ലഭിച്ച ഭക്ഷണം തണുത്തതാണെന്നും വൃത്തിഹീനമാണെന്നും താഹിറ ആരോപിച്ചു. കൂടാതെ റസ്റ്റോറൻ്റ് ജീവനക്കാരോട് ചൂടുള്ള ഭക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അത് നൽകാനാവില്ലെന്ന് പരുഷമായി മറുപടി നൽകിയെന്നും താഹിറ ആരോപിച്ചു.

തുടർന്ന് ഇവർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കമ്മിഷൻ പ്രസിഡൻ്റ് ബി.നാരായണപ്പ റസ്‌റ്റോറൻ്റിന് 5000 രൂപ പിഴ ചുമത്തി. ഇതിനു പുറമെ വ്യവഹാരച്ചെലവിനായി 2000 രൂപയും അധികമായി ചുമത്തി.

TAGS: BENGALURU UPDATES| HOTEL| FINE
SUMMARY: Bengaluru hotel fined for serving unhygienic food

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *