ശ്രുതിക്കു വീട്; ബോചെ വാഗ്ദാനം ചെയ്ത 10 ലക്ഷം കൈമാറി

ശ്രുതിക്കു വീട്; ബോചെ വാഗ്ദാനം ചെയ്ത 10 ലക്ഷം കൈമാറി

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടന്‍ വീട് ഒരുങ്ങും. വീട് നിര്‍മ്മാണത്തിനായി ബോചെ പത്തു ലക്ഷം രൂപ കൈമാറി. പ്രതിശ്രുത വരന്‍ ജെന്‍സനോടൊപ്പം യാത്ര ചെയ്യവേ അപകടത്തില്‍പ്പെട്ട് ജെന്‍സന്‍ മരിക്കുകയും ശ്രുതി അടക്കം 9 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ചികിത്സയ്ക്കായി കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രുതിയെ സന്ദര്‍ശിച്ച ബോചെ, ഏട്ടനായി കൂടെയുണ്ടാകുമെന്നും വീട് വെച്ച്‌ നല്‍കുമെന്നും അന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബോചെ 10 ലക്ഷം രൂപയുടെ ചെക്ക് നല്‍കി.

കല്‍പ്പറ്റയിലെ ശ്രുതിയുടെ വാടക വീട്ടില്‍ വെച്ചാണ് എം.എല്‍.എ അഡ്വക്കേറ്റ് ടി സിദ്ദീഖ്, ആര്‍.ജെ.ഡി. നേതാവ് പി. കെ. അനില്‍കുമാര്‍, മുസ്ലിം ലീഗ് ജില്ലാ നേതാവ് റസാഖ് കല്‍പ്പറ്റ, സി.പി.ഐ. നേതാവ് യൂസുഫ്, നാസര്‍ കുരുണിയന്‍, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് പ്രതിനിധി ഹര്‍ഷല്‍ എന്നിവര്‍ ചേര്‍ന്ന് ശ്രുതിക്ക് ചെക്ക് കൈമാറിയത്.

TAGS : BOCHE | WAYANAD | HOUSE
SUMMARY : House for sruthi; Boche handed over the promised 10 lakhs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *