വീട്ടമ്മ 50 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്സ്

വീട്ടമ്മ 50 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്സ്

തൃശൂര്‍: കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷിച്ച്‌ ഫയര്‍ഫോഴ്സ്. തൃശൂര്‍ അരിമ്പൂർ കൈപ്പിള്ളിയിലാണ് കിണറ്റില്‍ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ച് കരക്ക് കയറ്റിയത്. പൈനോത്ത് വടക്കേത്തല വീട്ടില്‍ മോളി (57) യാണ് 50 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണത്. വീഴ്ചയില്‍ മോട്ടോര്‍ പമ്പിന്‍റെ പൈപ്പില്‍ പിടിച്ച്‌ തൂങ്ങി കിടക്കുകയായിരുന്നു. പൈപ്പില്‍ തൂങ്ങി നിന്നതാണ് രക്ഷയായത്.

സംഭവം അറിഞ്ഞ് തൃശൂരില്‍ നിന്ന് അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. തുടര്‍ന്ന് രക്ഷാഉപകരണങ്ങള്‍ ഉപയോഗിച്ച്‌ മോളിയെ അഗ്നിരക്ഷാ സേന കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. നെറ്റ് കെട്ടി താഴേ ഇറക്കിയശേഷം അതില്‍ മുകളിലേക്ക് ഉയര്‍ത്തികൊണ്ടുവരുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിലെത്തിച്ച പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.

TAGS : FIRE FORCE
SUMMARY : Housewife falls into 50 feet deep well; Firefighters as rescuers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *