ഒളിമ്പിക്സ്; പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്

ഒളിമ്പിക്സ്; പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്

പാരിസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്. ഗ്രൂപ്പ് ഘട്ടത്തിൽ വിയറ്റ്‌നാമിന്റെ ലീ ഡുക് ഫത്തിനെ പരാജയപ്പെടുത്തിയാണ് പ്രണോയിയുടെ മുന്നേറ്റം. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീടുള്ള രണ്ട് സെറ്റും നേടി കളി ജയിക്കുകയായിരുന്നു. 16-21, 21-11, 21-12 സ്‌കോറിനാണ് പ്രണോയിയുടെ ജയം.

ലോകറാങ്കിങ്ങിൽ പതിമൂന്നാം സ്ഥാനത്തുള്ള താരമാണ് പ്രണോയ്. ഇദ്ദേഹത്തിന്റെ ആദ്യ ഒളിമ്പിക്‌സ് മത്സരമാണിത്. പ്രീക്വാർട്ടറിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ആണ് പ്രണോയിയുടെ എതിരാളി. ഇന്തൊനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ കടന്നത്. 21-18, 21-12 എന്ന സ്‌കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ ജയം. ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി വി സിന്ധുവും, പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ്-രങ്കി റെഡ്ഡി സഖ്യവും പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്.

TAGS: OLYMPICS | HS PRANOY
SUMMARY: Paris Olympics day 5 highlights: PV Sindhu, Lakshya Sen and HS Prannoy made the pre-quarterfinals

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *