വന്‍ കുഴല്‍പ്പണവേട്ട; 2 കോടിയോളം രൂപയുമായി 2 പേര്‍ പിടിയില്‍

വന്‍ കുഴല്‍പ്പണവേട്ട; 2 കോടിയോളം രൂപയുമായി 2 പേര്‍ പിടിയില്‍

കൊച്ചി: കൊച്ചി വില്ലിംഗ്ടണ്‍ ഐലൻഡിനു സമീപം വന്‍ കുഴല്‍പ്പണവേട്ട. ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപ പിടികൂടി. തമിഴ്നാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജഗോപാല്‍, ബീഹാർ സ്വദേശിയായ സതീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണങ്കാട്ട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഓട്ടോയില്‍ രണ്ട് തുണി സഞ്ചികളിലായിട്ടായിരുന്നു രണ്ടുകോടിയോളം പണം കണ്ടെത്തിയത്. എറണാകുളം ബ്രോഡ്‍വേയിലുള്ള ഒരു സ്ഥാപന ഉടമ ഏല്‍പിച്ച പണമാണ് ഇതെന്നും ഇത് മറ്റാരേയോ എല്‍പ്പിക്കാന്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് പിടിയിലാവുന്നതെന്നുമാണ് ലഭ്യമാകുന്ന വിവരം.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാവുന്നത്. പിടിച്ചെടുന്ന പണം കള്ളപ്പണമാണോ എന്നതില്‍ പരിശോധന തുടരുകയാണെന്നും കൂടുതല്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമേ വ്യക്തത വരുത്താൻ കഴിയൂ എന്നുമാണ് പോലീസ് പറയുന്നത്.

TAGS : LATEST NEWS
SUMMARY : Huge money laundering operation; 2 arrested with around Rs 2 crore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *