ജനവാസ പ്രദേശത്ത് സ്ത്രീയുടെ അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടെത്തി

ജനവാസ പ്രദേശത്ത് സ്ത്രീയുടെ അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ജനവാസ പ്രദേശത്ത് മനുഷ്യന്റെ അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടെത്തി. മംഗളൂരുവിലെ കുമ്പളയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് പ്രദേശത്ത് അസ്ഥികൾ പാക്കറ്റിലാക്കിയ നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്ത് താമസിക്കുന്ന ഡോക്ടറുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടേതാണ് അസ്ഥികളെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്ഥികൾ ബന്ധുക്കളോ മാറ്റാരോ അബദ്ധത്തിൽ ഉപേക്ഷിച്ചതായിരിക്കാമെന്നും പോലീസ് പറഞ്ഞു.

മൃതദേഹം സംസ്കരിച്ച ശേഷം അസ്ഥികൾ പൂജകൾക്കോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി സൂക്ഷിച്ചതായിരിക്കാമെന്നും, അബദ്ധത്തിൽ നഷ്ടപ്പെട്ടതായിരിക്കാമെന്നും പോലീസ് പറഞ്ഞു. അസ്ഥികൾ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

TAGS: KARNATAKA
SUMMARY: Human bones found near residential compound in Karnataka’s Mangaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *