എഡിഎമ്മിന്റെ മരണം; പിപി ദിവ്യയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

എഡിഎമ്മിന്റെ മരണം; പിപി ദിവ്യയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചത്.

മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ജില്ലാ കലക്ടറോടും ജില്ലാ പോലീസ് മേധാവിയോടും പരാതി പരിശോധിച്ച്‌ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാർ എഡിഎമ്മിന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ക്ഷണിക്കപ്പെടാതെ എത്തുകയും എഡിഎമ്മിനെ അഴിമതിക്കാരനാക്കുകയും ചെയ്തു എന്നാണ് പരാതി.

കണ്ണൂർ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നവംബർ 19ന് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. പത്തനംതിട്ട ജില്ലയിലേക്ക് നവീൻ ബാബുവിന് ട്രാൻസ്ഫർ ലഭിച്ചപ്പോള്‍ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പ് വേദിയില്‍ നവീനെ വേദിയിലിരുത്തി പി പി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതിനെ തുടർന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റായ ടി പി ദിവ്യക്കെതിരെ വൻപ്രതിഷേധവും ഉയർന്നുവന്നിരുന്നു. അതേസമയം മരണപ്പെട്ട നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് പത്തനംതിട്ടയില്‍ എത്തിക്കുകയും നാളെ പത്തനംതിട്ട കളക്ടറേറ്റില്‍ പൊതുദർശനത്തിന് വെച്ചതിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കുകയും ചെയ്യും.

TAGS : HUMAN RIGHTS COMMISSION | PP DIVYA | ADM NAVEEN BABU
SUMMARY : Death of ADM; Human Rights Commission registered a case against PP Divya

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *