മിൽട്ടൻ ചുഴലിക്കാറ്റ്; ഫ്ളോറിഡയിൽ പേമാരിയും കൊടുങ്കാറ്റും, മരണം 19, വൻ നാശനഷ്ടം

മിൽട്ടൻ ചുഴലിക്കാറ്റ്; ഫ്ളോറിഡയിൽ പേമാരിയും കൊടുങ്കാറ്റും, മരണം 19, വൻ നാശനഷ്ടം

ഫ്ലോറിഡ: അതിതീവ്ര ചുഴലിക്കാറ്റ് മിൽട്ടൻ കരതൊട്ടു. ഫ്ലോറിഡയിലെ സിയെസ്റ്റ കീ നഗരത്തിലാണ് മിൽട്ടനെത്തിയത്. 250 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ നിരവധി വീടുകൾ തകരുകയും പല സ്ഥലങ്ങളിലെ വൈദ്യുതി മുടങ്ങുകയും ചെയ്തു. ശക്തമായ കാറ്റിൽ 19 പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു.

ഉഷ്ണമേഖലാ-കൊടുങ്കാറ്റായ മിൽട്ടൻ കരയതൊട്ടപ്പോള്‍  മണിക്കൂറില്‍ 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്ന്  193 കിലോമീറ്ററായി വേഗം കുറഞ്ഞു. കാറ്റിനെ തുടർന്ന്‌ 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്.  സെന്റ്‌ പീറ്റേഴ്‌സ്ബർഗിൽ മാത്രം ബുധനാഴ്ച 422 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌. ടമ്പാ, സെന്റ്‌ പീറ്റേഴ്‌സ്ബർഗ്, ക്ലിയർവാട്ടർ നഗരങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്‌ നൽകിയിരുന്നു.

മഴ ശക്തമായി പെയ്യുന്നതിനാൽ ഫ്ളോറിഡയിൽ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. പത്ത് ഇഞ്ച് മഴയാണ് ടാമ്പയിൽ പെയ്തത്. സെന്റ് പീറ്റേഴ്‌സ്‌ബർഗ് നഗരത്തിൽ 17 ഇഞ്ച് മഴ പെയ്തു. കൊടുങ്കാറ്റിൽ അനേകം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. രണ്ട് ദശലക്ഷത്തോളം പേർക്ക് വൈദ്യുതി സേവനം നിലച്ചു.

ആഴ്ചകള്‍ക്കു മുമ്പ് അമേരിക്കൻ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച്‌ ഹെലീന്‍ ചുഴലിക്കാറ്റടിച്ചിരുന്നു. ഇതേ തുടര്‍ന്ന് 232 പേരാണ്‌ മരിച്ചത്‌.
<BR>
TAGS : HURRICANE MILTON | AMERICA
SUMMARY : Hurricane Milton. Tornadoes and Storms in Florida; 19 dead, massive damage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *