മക്കളുടെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

മക്കളുടെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

തൃശൂർ: മാള അഷ്ടമിച്ചിറയില്‍ മക്കളുടെ മുന്നില്‍വെച്ച്‌ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ജനുവരി 29 രാത്രിയിലാണ് ശ്രീഷ്മയ്ക്ക് വെട്ടേറ്റത്. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നില്‍. ഭർത്താവായ വാസൻ മക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് ഭാര്യയെ വെട്ടിയത്.

കൈ കാലുകള്‍ക്ക് ഗുരുതര പരുക്കുകളേറ്റ ശ്രീഷ്മ കൊച്ചിയില്‍ ചികില്‍സയിലായിരുന്നു. വാസൻ ശ്രീഷ്മയെ വെട്ടിയ വിവരം കുട്ടികള്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ശ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഭർത്താവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

TAGS : CRIME
SUMMARY : Husband hacked his wife to death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *