ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹാസൻ ബേലൂർ താലൂക്കിലെ ദൊഡ്ഡസലവർ ഗ്രാമത്തിലാണ് സംഭവം. ജാജിയെയാണ് (45) ഭർത്താവ് ഹരീഷ് പൂജാരി (50) വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് ഹരീഷ് തൂങ്ങിമരിച്ചു. ദമ്പതികൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇവർ തമ്മിൽ വഴക്കിടുകയും ഹരീഷ് കൈവശമുണ്ടായിരുന്ന പിസ്റ്റോൾ ഉപയോഗിച്ച് ജാജിയെ കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഹരീഷും ആത്മഹത്യ ചെയ്തു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. ദമ്പതികൾക്ക് മൂന്ന് മക്കളാണ്. കൊലപാതകം ഇവരെല്ലാം പുറത്തായിരുന്നു. സംഭവത്തിൽ അരേഹള്ളി പോലീസ് കേസെടുത്തു.

TAGS: KARNATAKA| CRIME
SUMMARY: Husband shoots wife to death later kills himself

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *