എച്ച്.ഡബ്ല്യു.എ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്കോളർഷിപ്പ് വിതരണം

എച്ച്.ഡബ്ല്യു.എ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്കോളർഷിപ്പ് വിതരണം

ബെംഗളൂരു: ഹിറ വെല്‍ഫെയര്‍ അസോസിയേഷന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി 200 ല്‍ അധികം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ബെംഗളൂരു ബിഫ്റ്റ് ഹാളില്‍ ശിവാജിനഗര്‍ എം.എല്‍.എ. റിസ്വാന്‍ അര്‍ഷദ് ഉദ്ഘാടനം നടത്തി. സമൂഹത്തിലെ താഴെ കിടയിലുള്ള വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി എച്ച്.ഡബ്ല്യു.എ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളില്‍ സാമൂഹിക ബോധവും, സേവനമനസ്‌കതയും ഉണ്ടാവണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് മേഖല പ്രസിഡണ്ട് റഹീം കോട്ടയം അഭിപ്രായപ്പെട്ടു. എച്ച്.ഡബ്ല്യു.എ നടത്തിവരുന്ന വിവിധ പദ്ധതികള്‍ക്ക് എല്ലാവരെയും പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടു.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസ് നടന്നു. സിഗ്മ ഫൗണ്ടേഷന്‍ ബെംഗളൂരു, സി.ഇ.ഒ അമീന്‍ എ മുദസ്സിര്‍ ക്ലാസിന് നേതൃത്വം നല്‍കി. കര്‍ണാടക ബോര്‍ഡ് ഓഫ് ഇസ്ലാമിക് എഡുകേഷന്‍ ഡയറക്ടര്‍ റിയാസ് റോണ്‍, ഹിറ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഹസ്സന്‍ പൊന്നന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ് അധ്യക്ഷത വഹിച്ചു. എച്ച്.ഡബ്ല്യു.എ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നാസിഹ് വണ്ടൂര്‍ സ്വാഗതവും മെന്റര്‍ഷിപ്പ് ഹെഡ് ഹസീന ഷിയാസ് നന്ദിയും പറഞ്ഞു. ഷഹീം, ഇസ്മായില്‍ അറഫാത്ത്, ഷാജി, മുഫാസില്‍, നഫീസ, നിദ, ഇബ്രാഹിം, ഫാറൂഖ്, റഫീഖ്, ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : HWA | HWA CHARITABLE FOUNDATION
SUMMARY : HWA Charitable Foundation Scholarship Distribution

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *