ഹൈബ്രിഡ് കഞ്ചാവ് കേസ്: സമീർ താഹിർ ഫ്ലാറ്റൊഴിയണമെന്ന് അസോസിയേഷൻ

ഹൈബ്രിഡ് കഞ്ചാവ് കേസ്: സമീർ താഹിർ ഫ്ലാറ്റൊഴിയണമെന്ന് അസോസിയേഷൻ

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് സംവിധായകനുമായ സമീർ താഹിർ ഫ്ലാറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന് അസോസിഷേൻ. ഇതുസംബന്ധിച്ച് അസോസിയേഷൻ ഫ്ലാറ്റ് ഉടമക്ക് കത്ത് നൽകി. രണ്ടുദിവസം മുൻപാണ് മറൈൻ ഡ്രൈവിലെ സമീർ താഹിറിന്റെ ഫ്ളാറ്റിൽനിന്ന് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായത്.

സമീർ താഹിർ താമസിക്കുന്ന ആഡംബര ഫ്ലാറ്റിന്റെ ഉടമ തൃശ്ശൂർ സ്വദേശിയാണ്. ഈ ഫ്ലാറ്റ് സമീർ താഹിറിന് വാടകയ്ക്ക് നൽകിയിരുന്നതാണ്. ബുധനാഴ്ച ഫ്ലാറ്റ് അസോസിയേഷൻ അടിയന്തര യോ​ഗം ചേർന്നിരുന്നു. ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് തങ്ങൾക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നും സംഭവം നടുക്കുന്നതാണെന്നും കാണിച്ചാണ് ഫ്ലാറ്റ് ഉടമയ്ക്ക് അസോസിയേഷൻ കത്തുനൽകിയത്. സമീർ താഹിറിനെ ഉടനടി ഫ്ലാറ്റിൽനിന്ന് ഒഴിപ്പിക്കണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ തുടർനടപടികളുണ്ടാവുമെന്നാണ് ഫ്ലാറ്റ് അസോസിയേഷൻ അം​ഗങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

പ്രമുഖരടക്കം താമസിക്കുന്ന ഫ്ലാറ്റാണിത്. ഉടമകളെക്കാൾ കൂടുതൽ വാടകക്കാരാണുള്ളത് എന്നതാണ് കൊച്ചി ന​ഗരത്തിലെ ഫ്ളാറ്റുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി. 260 യൂണിറ്റുകളാണ് ഇപ്പോൾ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കെട്ടിടസമുച്ചയത്തിലുള്ളത്. ഇതിൽ 200 എണ്ണത്തിൽ മാത്രമാണ് താമസക്കാരുള്ളത്. അതിൽത്തന്നെ നല്ലൊരു പങ്കും വാടകക്കാരാണ്.

കഴിഞ്ഞ കുറച്ചുനാളുകളായി സമീർ താഹിർ താമസിക്കുന്ന ഫ്ലാറ്റ് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചത്. ഏറ്റവുമൊടുവിലാണ് സംവിധായകരായ ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും എക്സൈസ് സംഘം പിടികൂടിയത്.
<br>
TAGS : SAMIR TAHIR | HYBRID CANNABIS CASE
SUMMARY : Hybrid cannabis case: Association demands Samir Tahir vacate flat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *