ഹൈദരാബാദ്-ബെംഗളൂരു ബസ് ടിക്കറ്റ് നിരക്ക് കുറച്ചു

ഹൈദരാബാദ്-ബെംഗളൂരു ബസ് ടിക്കറ്റ് നിരക്ക് കുറച്ചു

ബെംഗളൂരു: ഹൈദരാബാദ്-ബെംഗളൂരു റൂട്ടിൽ എല്ലാ ഹൈ-എൻഡ് എയർകണ്ടീഷൻ ചെയ്ത (എസി) സർവീസുകളിലും ടിക്കറ്റ് നിരക്ക് കുറച്ച് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിജിഎസ്ആർടിസി). ടിക്കറ്റ് നിരക്കിൽ 10 ശതമാനം കിഴിവ് ആണ് കോർപറേഷൻ പ്രഖ്യാപിച്ചത്.

ഹൈദരാബാദ് മുതൽ ബെംഗളൂരു വരെയും തിരിച്ചും ഈ ഇളവ് ബാധകമാണ്. നിലവിൽ പ്രതിദിനം 26 ബസ് സർവീസുകൾ ഈ റൂട്ടിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈദരാബാദ്-ബെംഗളൂരു റൂട്ടിൽ യാത്രക്കാരുടെ തിരക്ക് കൂടുതലായതിനാലാണ് തീരുമാനം.

യാത്രക്കാർക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് നടപടിയെന്ന് ആർടിസി അധികൃതർ പറഞ്ഞു. ഇതോടെ യാത്രക്കാർക്ക് കുറഞ്ഞത് 50 രൂപ മുതൽ 100 ​​രൂപ വരെ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. മുൻകൂട്ടി റിസർവേഷൻ ചെയ്യുന്ന യാത്രക്കാർക്ക് മാത്രമേ കോർപ്പറേഷൻ ഇളവുകൾ നൽകുള്ളുവെന്ന് ടിജിഎസ്ആർടിസി അധികൃതർ അറിയിച്ചു.

TAGS: BENGALURU UPDATES | TGSRTC
SUMMARY: Hyderabad bengaluru bus ticket price reduced by 10 percent

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *