‘ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല, തിരുത്താനുള്ള ശ്രമത്തിലാണ്’; വേടൻ

‘ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല, തിരുത്താനുള്ള ശ്രമത്തിലാണ്’; വേടൻ

കൊച്ചി: ലഹരി ഉപയോഗവും മദ്യപാനവും ഭയങ്കര പ്രശ്‌നമാണെന്നും അതൊക്കെ തെറ്റായാണ്‌ മനുഷ്യരെ സ്വാധീനിക്കുന്നതെന്നും റാപ്പർ വേടൻ. ചേട്ടനോട്‌ ദയവ്‌ ചെയ്ത്‌ ക്ഷമിക്കണമെന്നും നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോ എന്ന്‌ ഞാനൊന്ന്‌ നോക്കട്ടെയെന്നും വേടൻ പറഞ്ഞു. തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. തന്നെ കേള്‍ക്കുന്നവര്‍ ഈ വഴി സ്വീകരിക്കരുതെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ പ്രതികരണം. എനിക്ക്‌ വേണ്ടി പ്രാർഥിച്ച ഒരുപാട്‌ ആൾക്കാരോട്‌ നന്ദി പറയുന്നു. പുലിപ്പല്ല്‌ കേസിനെ കുറിച്ച്‌ ഒന്നും പറയാനില്ല. അത്‌ കോടതിയുടെ കയ്യിലിരിക്കുന്ന കേസാണ്– വേടൻ കൂട്ടിച്ചേർത്തു.

പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ കോടതി വച്ചു. അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുന്നിൽ ഹാജരാകണം എന്നും കോടതി നിർദേശിച്ചു.സമ്മാനമായി ലഭിച്ച വസ്തു പുലി പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കിലായിരുന്നു എന്ന് വേടൻ കോടതിയെ അറിയിച്ചു.

<br>
TAGS : RAPPER VEDAN | GANJA CASE
SUMMARY : I will correct my mistake. Says Rapper Vedan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *