ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്; നിയമപരമായി പരാതിയുമായി മുന്നോട്ടില്ല: നടി വിൻസി അലോഷ്യസ്

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്; നിയമപരമായി പരാതിയുമായി മുന്നോട്ടില്ല: നടി വിൻസി അലോഷ്യസ്

കൊച്ചി: മോശം പെരുമാറ്റത്തില്‍ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിയമപരമായി പരാതി നല്‍കില്ലെന്ന് നടി വിൻസി അലോഷ്യസ്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കും. ഐസിസിക്ക് നല്‍കിയ പരാതിയില്‍ നിന്ന് പുറകോട്ടില്ലെന്നും സിനിമയില്‍ ഇത് ആവർത്തിക്കരുതെന്നും വിൻസി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീമ ജുവലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിൻസി.

‘വരുന്ന അന്വേഷണങ്ങളില്‍ ഞാൻ സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് നിയമപരമായി മുന്നോട്ടുപോകാൻ താല്‍പര്യമില്ല. സിനിമയില്‍ നിന്ന് തന്നെ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കും. സിനിമയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ആവർത്തിക്കരുത്. അതാണ് എനിക്ക് വേണ്ടത്’- വിൻസി പറഞ്ഞു.

സൂത്രവാക്യം സിനിമയുടെ ഐസി കമ്മിറ്റി യോഗത്തില്‍ താൻ പങ്കെടുക്കുമെന്നും അവിടെ വച്ച്‌ ഞാൻ കൊടുത്ത പരാതിയുടെ സത്യസന്ധത അവർ പരിശോധിക്കുമെന്നും വിൻസി പറഞ്ഞു. അതിന് ശേഷം അവർ നടപടി സ്വീകരിക്കുമെന്നേ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ. എനിക്ക് സിനിമയില്‍ ആണ് മാറ്റം വരേണ്ടത്. അതുകൊണ്ട് ഞാൻ ആ നിലപാടില്‍ തുടരുകയാണെന്നും വിൻസി കൂട്ടിച്ചേർത്തു.

TAGS : VINCEY ALOYSIUS
SUMMARY : I will not file a legal complaint: Actress Vinci Aloysius

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *