ആഗ്രയിൽ വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നു വീണു

ആഗ്രയിൽ വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നു വീണു

ലക്നൗ : ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നു വീണു. വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനമാണ് ഒരു വയലിൽ തകര്‍ന്നു വീണത്. നിലത്ത് വീണ ഉടൻ വിമാനത്തിന് തീപിടിച്ചു. വിമാനം തകർന്ന് വീഴും മുൻപ് പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ സുരക്ഷിതരായി പുറത്തെത്തി.

അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു . വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ ഉണ്ടായിരുന്നോ എന്ന കാര്യമാകും പ്രധാനമായും അന്വേഷിക്കുക.

പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം പരിശീലനത്തിനായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് അപകടമുണ്ടായത് .അപകടവിവരം ലഭിച്ചതിനെ തുടർന്ന് ആഗ്ര കൻ്റോൺമെൻ്റിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുന്നുണ്ട്. തീപിടുത്തത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു. മിഗ്-29 യുദ്ധവിമാനങ്ങൾ 1987 ലാണ് ഇന്ത്യൻ സൈന്യത്തിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത് .

ഈ വർഷം സെപ്റ്റംബറിൽ മിഗ്-29 യുദ്ധവിമാനം രാജസ്ഥാനിലെ ബാർമറിൽ തകർന്നുവീണിരുന്നു. ബാർമർ സെക്ടറിലെ വ്യോമസേനാ താവളത്തിൽ നിന്ന് പരിശീലന ദൗത്യത്തിനെത്തിയ യുദ്ധവിമാനം, ബാർമറിലെ ഉത്തര്‌ലായ്‌ക്ക് സമീപമുള്ള ജനവാസമില്ലാത്ത വയലിൽ ഇടിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
<BR>
TAGS : HELICOPTER CRASH
SUMMARY : IAF MiG-29 fighter jet crashes in Agra

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *