പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം; വ്യോമസേന പരിശീലകന്‍ മരിച്ചു

പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം; വ്യോമസേന പരിശീലകന്‍ മരിച്ചു

ന്യൂഡൽഹി: പാരച്യൂട്ട് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ വ്യോമസേനാ പരിശീലകന്‍ മരിച്ചു. വ്യോമസേനയുടെ ആകാശ് ഗംഗ സ്‌കൈ ഡൈവിങ് ടീമിലെ പാരാജമ്പ് ഇന്‍സ്ട്രക്ടറും കര്‍ണാടക സ്വദേശിയുമായ മഞ്ജുനാഥ് ആണ് മരിച്ചത്. സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശനിയാഴ്ച ആഗ്രയില്‍ നടന്ന ഡെമോ ഡ്രോപ്പ് പരിശീലന സമയത്താണ് പാരച്യൂട്ട് തകരാറിലായി അപകടമുണ്ടായത്.

വാറന്റ് ഓഫീസര്‍ മഞ്ജുനാഥും ട്രെയിനികളും അടക്കം 12 പേരാണ് വ്യോമസേന വിമാനത്തില്‍ നിന്ന് ഡൈവ് ചെയ്തത്. ഇതില്‍ 11 പേരും സേഫായി ലാന്റ് ചെയ്തു. മഞ്ജുനാഥിന്റെ പാരച്യൂട്ടിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. മഞ്ജുനാഥിന്റെ മരണത്തില്‍ വ്യോമസേന അനുശോചിച്ചു.

TAGS: KARNATAKA | DEATH
SUMMARY: IAF Akash Ganga’s para jump instructor killed during ‘demo drop’

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *