‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്നപേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പ്; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ഉദ്യോഗസ്ഥന്‍

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്നപേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പ്; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: കേരളത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പ്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐ എ എസ് അഡ്മിനായാണ് ഗ്രൂപ്പ് രൂപപ്പെട്ടത്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിലാണ് ഗ്രൂപ്പ് നിലവില്‍ വന്നത്. എന്നാല്‍ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തൻറെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സൈബർ പോലീസിൽ പരാതി നൽകിയെന്നും കെ ഗോപാലകൃഷ്ണന്‍ ഐ എ എസ് അറിയിച്ചു.

സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിലെ ആശങ്ക അറിയിച്ചു ഗോപാലകൃഷ്ണനെ വിളിച്ചു. ഇതോടെയാണ് ഗ്രൂപ്പ് ഡിലീറ്റായത്. അതിന് ശേഷം ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടവര്‍ക്ക് ഗോപാലകൃഷ്ണന്റെ സന്ദേശമെത്തി. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതായും ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു സന്ദേശം. ഇതൊന്നും തന്റെ അറിവോടെയല്ല നടന്നതെന്നും ഗ്രൂപ്പുകളെല്ലാം മാന്വലി ഡിലീറ്റ് ചെയ്‌തെന്നും അദ്ദേഹം വിശദീകരിച്ചു.
<BR>
TAGS : KERALA | IAS OFFICERS
SUMMARY : IAS officers’ WhatsApp group named ‘Mallu Hindu Officers’; Group disappears after controversy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *