ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ

ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ

തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതി ചേർത്ത സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ. സർവീസില്‍ നിന്നും പുറത്താക്കുന്നതിന് ഐബി നടപടികള്‍ ആരംഭിച്ചു. അതേസമയം സുകാന്ത് സുരേഷ് ഇപ്പോഴും ഒളിവിലാണെന്നും പ്രതിയെക്കുറിച്ച്‌ വിവരങ്ങള്‍ ഇല്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതി ചേർത്തതോടെയാണ് സുകാന്തിനെതിരെ വകുപ്പുതല നടപടികള്‍ ഐ ബി വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥനെ സർവീസില്‍ നിന്നും പുറത്താക്കുന്നതിനാണ് നീക്കം. പ്രൊബേഷൻ സമയമായതിനാല്‍ നിയമ തടസ്സങ്ങള്‍ ഇല്ലെന്ന് ഐ ബി വിലയിരുത്തുന്നു.

സുകാന്ത് ജോലി ചെയ്തിരുന്ന കൊച്ചി വിമാനത്താവളത്തിന്റെ ചുമതലയുള്ള കൃഷ്ണരാജ് ഐപിഎസ് ആരോപണങ്ങള്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷൻ ഓഫീസ് മേധാവി അരവിന്ദ് മേനോൻ ഐപിഎസിനാണ് മേല്‍നോട്ട ചുമതല. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഐ ബി ജോയിന്റ് ഡയറക്ടർക്ക് ഉടൻ കൈമാറും എന്നാണ് വിവരം.

TAGS : LATEST NEWS
SUMMARY : IB officer commits suicide; Departmental action against Sukant Suresh soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *