ഐബി ഉദ്യോഗസ്ഥയുടെ മരണം; മലപ്പുറം സ്വദേശി സുകാന്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥയുടെ മരണം; മലപ്പുറം സ്വദേശി സുകാന്ത് ഒളിവില്‍

വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായ മേഘയുടെ (24) മരണത്തില്‍ വഴിത്തിരിവ്. മേഘയുടെ സുഹൃത്തായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിലേക്ക് അന്വേഷണം നീങ്ങുന്നത്. മേഘയുടെ വീട്ടുകാർ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സുകാന്തിനെ ചോദ്യംചെയ്യാൻ അന്വേഷണസംഘം മലപ്പുറത്തെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.

കൂടാതെ യുവാവിന്റെ ഫോണ്‍ നിലവില്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ആഹാരം കഴിക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് സുഹൃത്ത് സുകാന്ത് സാമ്പത്തികമായി മകളെ ചൂഷണം ചെയ്തുവെന്നാണ് മേഘയുടെ പിതാവ് ആരോപിക്കുന്നത്.

മാസം തോറും കിട്ടുന്ന ശമ്പളം പൂർണമായും മകള്‍ അയാള്‍ക്ക് നല്‍കി. പോലീസിലേക്ക് തെളിവുകള്‍ കൈമാറിയതോടെ മലപ്പുറം എടപ്പാള്‍ സ്വദേശിയായ സുകാന്ത് ഒളിവില്‍ പോവുകയായിരുന്നു. സുകാന്തിന് വേറെയും ബന്ധങ്ങള്‍ ഉള്ളതായി സുഹൃത്തുക്കള്‍ ഐബിയോട് പറഞ്ഞിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : IB officer dies; Malappuram native Sukanth absconding

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *