ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; പ്രണയനൈരാശ്യമെന്ന് പോലീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; പ്രണയനൈരാശ്യമെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ജീവനക്കാരി മേഘയുടെ മരണം പ്രണയ നൈരാശ്യം മൂലമെന്ന് പോലീസ്. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. യുവാവ് ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതിന്‍റെ മനോവിഷമത്തില്‍ മേഘ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്‍റെ നിഗമനം.

തിരുവനന്തപുരം വിമാനത്താവളത്തിലെ ‌എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്നു പത്തനംതിട്ട സ്വദേശിനിയായ മേഘ. തിങ്കളാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തി. വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച്‌ ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നല്‍കി. മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞു.

TAGS : LATEST NEWS
SUMMARY : IB officer Megha’s death; Police say it was a love-hate relationship

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *