ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സഹപ്രവർത്തകൻ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റേതാണ് നടപടി. ഐബി ഉദ്യോഗസ്ഥയുടെമേല്‍ പ്രതിക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു.

പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികമായും പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി സംശയിക്കാനുള്ള സാഹചര്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിക്ക് മുന്നിലുള്ള തെളിവുകള്‍ പ്രതിക്ക് എതിരാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നും കോടതി പറഞ്ഞു.

അതേസമയമം, ഐബി ഉദ്യോഗസ്ഥയുമായുള്ള പ്രതിയുടെ ചാറ്റുകള്‍ പോലീസിന്റെ പക്കല്‍ നിന്ന് ചോർന്നതായി പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. പോലീസിന്റെ പക്കല്‍ നിന്ന് ചോർന്നതായി തന്നെ കരുതേണ്ടി വരുമെന്നാണ് സിംഗിള്‍ ബെഞ്ച് പ്രതികരിച്ചത്. എങ്ങനെ ചാറ്റുകള്‍ ചോർന്നു എന്നതില്‍ അന്വേഷണം നടത്താമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

TAGS : LATEST NEWS
SUMMARY : IB officer’s death; Accused Sukant Suresh’s anticipatory bail plea rejected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *