ഐസിസി ടി-20 ടീം ഓഫ് ദി ഇയർ; രോഹിത് ശർമ ക്യാപ്റ്റൻ, മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ

ഐസിസി ടി-20 ടീം ഓഫ് ദി ഇയർ; രോഹിത് ശർമ ക്യാപ്റ്റൻ, മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ

അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടി-20 ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം അന്താരാഷ്‌ട്ര ടി-20 ക്രിക്കറ്റിൽ തിളങ്ങിയ 11 താരങ്ങളുടെ പട്ടികയാണ് പുറത്തുവന്നത്. രോഹിത് ശർമയാണ് ടീമിന്റെ ക്യാപ്റ്റൻ. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ. പാകിസ്താൻ താരം ബാബർ അസമും ടീമിലുണ്ട്. വിൻഡീസ് താരം നിക്കോളാസ് പൂരനാണ് വിക്കറ്റ് കീപ്പർ.

രോഹിത് ശർമ (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ഫിൽ സാൾട്ട്, ബാബർ അസം, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), സിക്കന്ദർ റാസ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, വനിന്ദു ഹസരംഗ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലുള്ളത്.

ജൂണിൽ നടന്ന ടി-20 ലോകകപ്പിന്റെ ഫൈനലിൽ മാച്ചിൽ വിന്നിംഗ് പ്രകടനം കാഴ്ചവച്ചെങ്കിലും വിരാട് കോഹ്ലിക്ക് ഐസിസി ടീമിൽ ഇടം നേടാനായില്ല. കഴിഞ്ഞ വർഷം ബാർബഡോസിൽ ഇന്ത്യ ലോക കിരീടം ഉയർത്തിയതിനുപിന്നാലെ രോഹിത് ശർമയും വിരാട് കോഹ്ലിയും ടി-20 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

TAGS: SPORTS | CRICKET
SUMMARY: ICC announces t-20-team of the year

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *