ഇടുക്കി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രി

ഇടുക്കി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രി

ഇടുക്കി: ഇടുക്കി പുല്ലുപാറയില്‍ കെഎസ്‌ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച്‌ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

പരുക്കേറ്റവരുടെ ചികിത്സാ ചെലവ് കെഎസ്‌ആർടിസി വഹിക്കും. തിങ്കളാഴ്ച രാവിലെയായിരുന്നു ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്‌ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് തീർഥാടനത്തിന് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മന്ത്രി ഗണേഷ് കുമാർ അന്വേഷണത്തിന് അടിയന്തര ഉത്തരവിട്ടു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ വളവില്‍ വച്ച്‌ ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പ്രദേശവാസികളും, ഫയർ ഫോഴ്സും, ഹൈവേ പോലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

TAGS : IDUKKI NEWS
SUMMARY : Idukki accident: Transport Minister announces Rs 5 lakh financial assistance for the families of the deceased

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *