നടൻമാർക്കെതിരെ പറഞ്ഞാൽ വീട്ടിൽക്കയറി അടിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണിസന്ദേശം

നടൻമാർക്കെതിരെ പറഞ്ഞാൽ വീട്ടിൽക്കയറി അടിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണിസന്ദേശം

തിരുവനന്തപുരം : ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി. ടെലിഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഡബ്ള്യുസിസിയ്ക്ക് ഒപ്പം നിന്നാല്‍ വീട്ടില്‍ വന്നു തല്ലുമെന്നായിരുന്നു ഭീഷണി. ഭീഷണി സന്ദേശം ലഭിച്ച നമ്പര്‍ സഹിതം ഭാഗ്യലക്ഷ്മി ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കും പരാതി നല്‍കി.

വളരെ സൗമ്യമായി വിളിച്ച് ഭാഗ്യലക്ഷ്മിയാണോയെന്ന് ചോദിച്ച ശേഷം നടന്മാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ച് നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നും വിളിച്ചയാൾ പറഞ്ഞു. അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഇതുവരെ ആരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. ആദ്യത്തെ അനുഭവമാണിത്’, ഭാഗ്യലക്ഷ്മി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നതിന് മുൻപും സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ ഭാഗ്യലക്ഷ്മി ശബ്ദമുയർത്തിയിരുന്നു. അതിന്റെ പേരിലാണ് തനിക്ക് ഇപ്പോൾ വന്ന ഭീഷണിയെന്നും നിയമനടപടിയുമായി മുന്നോട്ട് തന്നെ പോകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
<BR>
TAGS : THREATENED | BHAGYALAKSHMI
SUMMARY : Threatening message to Bhagyalakshmi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *