ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി

ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. ചാണക്യപുരി സ്വദേശി ജിതേന്ദ്ര റാവത്താണ് മരിച്ചത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ജിതേന്ദ്ര റാവത്ത് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ജിതേന്ദ്ര കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുഖിതനായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം.

അതേസമയം, ജിതേന്ദ്ര റാവത്ത് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. എംഇഎ റെസിഡൻഷ്യൽ കോംപ്ലക്‌സിൽ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം ജിതേന്ദ്രയുടെ ഭാര്യയും മക്കളും ഡെറാഡൂണിലാണ് താമസിക്കുന്നത്. ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും ഡൽഹി പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
<br>
TAGS : DEATH | DELHI
SUMMARY : IFS officer commits suicide by jumping from building

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *