പാകിസ്ഥാന് പരസ്യ പിന്തുണ; തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി കോഴിക്കോട് ഐഐഎം

പാകിസ്ഥാന് പരസ്യ പിന്തുണ; തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി കോഴിക്കോട് ഐഐഎം

കോഴിക്കോട്: ദേശീയ താൽപ്പര്യങ്ങൾക്ക് അനുസൃതമായി ഇന്ത്യ, അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങൾ പുനഃക്രമീകരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIMK), തുർക്കിയിലെ സബാൻസി സർവകലാശാലയുമായുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം (MoU) അവസാനിപ്പിച്ചു. ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ പാകിസ്ഥാനെ തുർക്കി പരസ്യ പിന്തുണ നൽകിയ സമീപനത്തോടുള്ള പ്രതികരണമായാണ് ഈ നീക്കം.

സെപ്റ്റംബര്‍ 2023 അഞ്ച് വര്‍ഷത്തെ കാലാവധിയോടെ ഒപ്പുവച്ച ധാരണാപത്രം, രണ്ട് സ്ഥാപനങ്ങള്‍ക്കിടയിലുള്ള വിദ്യാര്‍ഥി കൈമാറ്റ പരിപാടികളിലൂടെ അക്കാദമിക് സഹകരണം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ , ഇപ്പോള്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിക്കാന്‍ ഐഐഎം കോഴിക്കോട് തീരുമാനിക്കുകയായിരുന്നു.

ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിതുര്‍ക്കി ഉള്‍പ്പെടുന്ന നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ നേരിട്ടുള്ള അനന്തരഫലമായാണ് ബന്ധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് ഐഐഎംകെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.സ്ഥാപനം ഔപചാരികമായി സബാന്‍സി സര്‍വകലാശാലയെ ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. കൂടാതെ എല്ലാ തുര്‍ക്കി സര്‍വകലാശാല രേഖകളില്‍ നിന്നും വെബ്സൈറ്റുകളില്‍ നിന്നും അനുബന്ധ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഐഐഎം കോഴിക്കോടിന്റെ പേരും അവരുമായുള്ള സഹകരണം സംബന്ധിച്ച കാര്യങ്ങളും ഉടനടി നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനമാണ് ഐഐഎം കോഴിക്കോട്, നിലവില്‍ 60-ലധികം ആഗോള സ്ഥാപനങ്ങളുമായി വിദ്യാര്‍ഥി കൈമാറ്റ പദ്ധതികള്‍ നടത്തുന്നു. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, കാണ്‍പൂരിലെ ഛത്രപതിഷാഹുജി മഹാരാജ് ( സി എസ് ജെ എം) ജാമിയ മിലിയ ഇസ്ലാമിയ എന്നീ സര്‍വകലാശാലകള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പരിഗണനകള്‍ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു

<BR>
TAGS : IIM KOZHIKODE | TURKISH UNIVERSITY
SUMMARY : IIM Kozhikode cancels MoU with Turkish University for public support to Pakistan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *