ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് ഐഐഎം വിദ്യാർഥി മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് ഐഐഎം വിദ്യാർഥി മരിച്ചു

ബെംഗളൂരു: കോളേജ് ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ നിന്ന് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിദ്യാർഥി മരിച്ചു. ഗുജറാത്തിലെ സൂറത്ത് സ്വദേശി നിലയ് കൈലാഷ്ഭായ് പട്ടേലാണ് (29) മരിച്ചത്. കഴിഞ്ഞ ദിവസം തന്റെ 29-ാം ജന്മദിനം ആഘോഷിച്ചതിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് നിലയ് കൈലാഷ്ഭായ് അപകടത്തിൽ മരിച്ചത്. സുഹൃത്തിന്റെ മുറിയിൽ കേക്ക് മുറിച്ച ശേഷം മടങ്ങിയ നിലയ് കൈലാഷ്ഭായിയെ പിന്നീട് മുറ്റത്തെ പുൽത്തകിടിയിൽ വീണുകിടക്കുന്ന നിലയിൽ ഞായറാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു.

ജന്മദിനാഘോഷത്തിന് ശേഷം മടങ്ങിയ നിലയ് രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക. സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU | DEATH
SUMMARY: IIM student dies after falling from hostel building

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *