ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ. കാടുഗോഡിയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് സിദ്ദിഖ് (55) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ മാൾഡ ജില്ലയിലെ സ്കൂളിൽ നിന്നുള്ള വ്യാജ സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സിദ്ദിഖ് പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് എന്നിവയുൾപ്പെടെയുള്ള വ്യാജ രേഖകൾ നേടിയത്.

കാടുഗോഡി ദൊഡ്ഡബനഹള്ളിക്ക് സമീപമുള്ള ബിദിരെ അഗ്രഹാരയിലെ വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. 2006ലാണ് സിദ്ദിഖ് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരൻമാർക്കെതിരെ സിറ്റി പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അറസ്റ്റ്. ഇന്ത്യയിൽ നിന്നുള്ള ഏജന്റ് മുഖേനയാണ് സിദ്ദിഖ് രാജ്യത്തേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

TAGS: BENGALURU | ARREST
SUMMARY: Illegal Bangla immigrant arrested in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *