അനധികൃത ബിപിഎൽ കാർഡുകൾ ഉടൻ അസാധുവാക്കും

അനധികൃത ബിപിഎൽ കാർഡുകൾ ഉടൻ അസാധുവാക്കും

ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബിപിഎൽ കാർഡുകൾ ഉടൻ അസാധുവാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വികസന പദ്ധതികൾ നടപ്പാക്കുന്നതിലേക്ക് ഫണ്ട്‌ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. വിവിധ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അർഹതയില്ലാത്ത എല്ലാ ബിപിഎൽ കാർഡുകളും റദ്ദാക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സംസ്ഥാനത്തെ ജനസംഖ്യയുടെ 80 ശതമാനം പേർക്കും ബിപിഎൽ കാർഡുകൾ ഉണ്ടെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇത് താരതമ്യപ്പെടുത്തുമ്പോൾ, തമിഴ്‌നാട്ടിൽ 40 ശതമാനം കുടുംബങ്ങൾക്ക് മാത്രമേ ബിപിഎൽ കാർഡുകൾ നിലവിലുള്ളു.

നിതി ആയോഗ് അനുസരിച്ച്, സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങളുടെ ശതമാനം കുറവായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ യോഗ്യതയില്ലാത്ത ബിപിഎൽ കാർഡുകളും റദ്ദാക്കുന്നത് വഴി സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാൻ സാധിക്കും. എന്നാൽ സർക്കാരിൻ്റെ അഞ്ച് ഗ്യാരൻ്റി സ്കീമുകൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കാർഡുകൾ അത്യാവശ്യമാണ്.

TAGS: KARNATAKA | BPL CARDS
SUMMARY: Karnataka to cancel all ineligible BPL cards

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *