അനധികൃത നിര്‍മ്മാണം: നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചു

അനധികൃത നിര്‍മ്മാണം: നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചു

ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്രതാരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കണ്‍വെൻഷൻ സെന്റർ പൊളിച്ചു നീക്കി. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോണ്‍സ് ആൻഡ് അസറ്റ് മോണിറ്ററിങ് പ്രൊട്ടക്ഷൻ അതോറിറ്റിയുടേതാണ് നടപടി. നാഗാർജുനയുടെ എൻ-കണ്‍വെൻഷൻ സെന്ററിന് എതിരെയാണ് നടപടിയെടുത്തത്.

ഭൂമി കൈയേറിയന്നെത് ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയർന്ന കണ്‍വെൻഷൻ സെന്ററിനെതിരെയാണ് നടപടിയുണ്ടായത്. 10 ഏക്കർ സ്ഥലത്താണ് എൻ-കണ്‍വെൻഷൻ സെന്റർ നിർമിച്ചത്. വർഷങ്ങളായി കണ്‍വെൻഷൻ സെന്ററുമായി ബന്ധപ്പെട്ട് തർക്കം നിലനില്‍ക്കുന്നുണ്ട്. താമിഡികുന്ത തടാകത്തിന്റെ ബഫർ സോണിലാണ് തടാകം നിർമിച്ചതെന്നായിരുന്നു ആരോപണം.

തടാകവുമായി ബന്ധപ്പെട്ട 1.12 ഏക്കർ ഭൂമി കണ്‍വെൻഷൻ സെന്റർ കൈയേറിയെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബഫർ സോണില്‍ രണ്ട് ഏക്കറില്‍ നിർമാണ പ്രവർത്തനവും നടത്തിയിരുന്നു.

TAGS : NAGARJUNA | HYDERABAD
SUMMARY : Illegal construction: Actor Nagarjuna’s convention center demolished

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *