വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കില്ല; ഹൈക്കോടതി

വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കില്ല; ഹൈക്കോടതി

ബെംഗളൂരു: വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭർത്താവ്‌ ആത്മഹത്യ ചെയ്താൽ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭർത്താവിന്റെ ആത്മഹത്യയിൽ യുവതിക്കും സുഹൃത്തിനുമെതിരെ പ്രേരണാക്കുറ്റം ചുമത്തിയ കീഴ്‌കോടതി വിധി ജസ്റ്റിസ്‌ ശിവശങ്കർ അമരന്നവർ റദ്ദാക്കി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പരിധിയിൽ വിവാഹേതരബന്ധം ഉൾപ്പെടില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

ഭർത്താവ്‌ ആത്മഹത്യ ചെയ്യുന്നതിന്‌ ദിവസങ്ങൾക്കു മുമ്പ്‌ ബെംഗളൂരു സ്വദേശി പ്രേമയും സുഹൃത്ത്‌ ബസവലിംഗ ഗൗഡയും അദ്ദേഹത്തോട്‌ പോയി മരിക്കാൻ പറഞ്ഞിരുന്നു. എന്നാൽ ഇതുകൊണ്ട് മാത്രം പ്രതികൾക്കുമേൽ പ്രേരണക്കുറ്റം നിലനിൽക്കില്ല. ഭാര്യയുടെ വിവാഹേതരബന്ധത്തിൽ മനംനൊന്താകാം ഭർത്താവ്‌ ആത്മഹത്യ ചെയ്തിട്ടുണ്ടാവുക. എന്നാൽ അദ്ദേഹം ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രതികൾ പ്രവർത്തിച്ചതിന്‌ മതിയായ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

TAGS: KARNATAKA | HIGH COURT
SUMMARY: Extra marital affair can’t be considered as reason for abetment to suicide says hc

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *