അനധികൃതമായി കടത്തിയ ഒരു കോടി രൂപയുടെ ബിസ്‌ക്കറ്റുകളും, മിഠായികളും പിടികൂടി

അനധികൃതമായി കടത്തിയ ഒരു കോടി രൂപയുടെ ബിസ്‌ക്കറ്റുകളും, മിഠായികളും പിടികൂടി

ബെംഗളൂരു: അനധികൃതമായി കടത്തിയ ഒരു കോടി രൂപയുടെ ബിസ്‌ക്കറ്റുകളും, മിഠായികളും പിടികൂടി. കലാശിപാളയത്തുള്ള വെയർഹൗസിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി നരേന്ദ്ര സിങ്ങിനെ (45) അറസ്റ്റ് ചെയ്തതായി സിസിബിയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറിയിച്ചു.

സിംഗ് അനധികൃതമായി ചോക്ലേറ്റുകളും ബിസ്‌ക്കറ്റുകളും ഇറക്കുമതി ചെയ്യുകയും ഗോഡൗണിൽ സൂക്ഷിക്കുകയും നഗരത്തിലെ സൂപ്പർമാർക്കറ്റുകൾക്കും വിൽപ്പനക്കാർക്കും വിൽക്കുകയും ചെയ്യുമായിരുന്നു. ഇത്തരം ഉൽപ്പന്നങ്ങളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വ്യാജ സ്റ്റിക്കറുകൾ ഒട്ടിച്ചാണ് സിംഗ് വിൽപന നടത്തിയിരുന്നത്. വിലയുടെ ടാഗുകളും മാറ്റി കൂടുതൽ വിലയ്ക്കാണ് വിൽപന നടത്തിയിരുന്നത്.

കടൽമാർഗമാണ് ഇയാൾ വിദേശത്ത് നിന്നും ബെംഗളൂരുവിലേക്ക് സാധനങ്ങൾ കടത്തിയിരുന്നത്. ഷിപ്പ്‌മെൻ്റ് വിശദാംശങ്ങൾ സിസിബി ട്രാക്കുചെയ്തു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉൽപ്പന്നങ്ങൾ പരാജയപ്പെട്ടതായി കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

TAGS: BENGALURU UPDATES | RAID
SUMMARY: Illegally imported biscuits and chocolates seized from Kalasipalyam warehouse

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *