മാതാപിതാക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവം: പ്രതിമാസം 10,000 രൂപ നല്‍കണം

മാതാപിതാക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവം: പ്രതിമാസം 10,000 രൂപ നല്‍കണം

തിരുവനന്തപുരം: വർക്കല അയിരൂരില്‍ വൃദ്ധ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ നിർണായക ഉത്തരവിറക്കി സബ് കളക്ടർ. വൃദ്ധദമ്പതികളുടെ മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുമ്പായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് സബ് കളക്ടറുടെ ഉത്തരവ്.

മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കള്‍ മൂന്നുപേരും തുല്യമായി നല്‍കി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ തുടർന്ന് അവരുടെ സ്വെെര്യ ജീവിതത്തിന് തടസം നില്‍ക്കാൻ പാടില്ലെന്നും ഉത്തരവില്‍ നിഷ്കർഷിക്കുന്നു.

സബ് കളക്ടറുടെ ഉത്തരവിന്റെ പകർപ്പ് മാതാപിതാക്കള്‍ക്ക് കെെമാറി. ഇന്നലെ പോലീസ് കേസെടുത്തതിന് പിന്നാലെ മകള്‍ വീടിന്റെ താക്കോല്‍ മാതാപിതാക്കള്‍ക്ക് കെെമാറിയിരുന്നു. വീട്ടില്‍ നിന്ന് വൃദ്ധ മാതാപിതാക്കളെ പുറത്താക്കിയ സംഭവത്തില്‍ മകളെയും മരുമകനെയും പ്രതി ചേർത്ത് അയിരൂർ പോലീസാണ് കേസെടുത്തത്.

TAGS : LATEST NEWS
SUMMARY : In case of parents being thrown out of the house: Rs.10,000 per month should be paid

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *