കോഴിക്കോട് ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യാ മാതാവിനും പിതാവിനും ഗുരുതര പരുക്ക്

കോഴിക്കോട് ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യാ മാതാവിനും പിതാവിനും ഗുരുതര പരുക്ക്

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊല്ലുകയും ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്. യാസിര്‍ ലഹരിക്ക് അടിമയാണെന്നും കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്നും പറയുന്നു. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്.

നോമ്പ് തുറന്നു ഭക്ഷണം കഴികുന്ന സമയത്താണ് ഇയാള്‍ വീട്ടില്‍ എത്തി ആക്രമണം അഴിച്ചു വിട്ടത്. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ ഇയാള്‍ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നാലു വര്‍ഷം മുമ്പായിരുന്നു ഷിബിലയുടെയും യാസിറിന്‍റെയും വിവാഹം. ഇവര്‍ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്. ഏറെ കാലമായി യാസിറിനും ഷിബിലയ്ക്കുമിടയില്‍ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസിറിന്റെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയിരുന്നെങ്കിലും, ഗൗരവത്തില്‍ എടുത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ആക്രമണശേഷം കടന്നുകളഞ്ഞ യാസിറിനായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. പൂനൂരിന് അടുത്തുള്ള പെട്രോൾ പമ്പിൽ വെച്ച് ഇയാൾ കാറിൽ ഇന്ധനം നിറച്ചശേഷം കടന്നുകളഞ്ഞതായാണ് വിവരം.
<BR>
TAGS : KOZHIKODE NEWS
SUMMARY : In Kozhikode, a drunken husband hacked his wife to death; Mother and father seriously injured

.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *