കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി

കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി

കോഴിക്കോട്: ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും നിർത്തിവെയ്ക്കാനാണ് തീരുമാനം. കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനകളിടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് എഡിഎം സി മുഹമ്മദ് റഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗമാണ് തീരുമാനം കൈക്കൊണ്ടത്. നിലവില്‍ ജില്ല മോണിറ്ററിങ് കമ്മിറ്റിക്ക് കീഴില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത  ക്ഷേത്രങ്ങള്‍ ആന എഴുന്നള്ളിപ്പ് നടത്തരുതെന്നാണ് നിര്‍ദേശം. വിലക്ക് മറികടന്ന് ആനയെ എഴുന്നള്ളിച്ചാല്‍ ക്ഷേത്രത്തില്‍ നിന്ന് ആനയെ നിരോധിക്കാനാണ് തീരുമാനം.

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ വ്യാഴാഴ്ച നടന്ന ഉത്സവത്തിനിടെയാണ് ആനകളിടഞ്ഞത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ കരിമരുന്ന് പ്രയോ​ഗം നടത്തിയിരുന്നു. ഇതിനിടെ പീതാംബരന്‍ എന്ന ആന ഇടയുകയും തൊട്ടടുത്ത് നിന്ന ഗോകുല്‍ എന്ന ആനയെ കുത്തുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും കൊമ്പ് കോര്‍ക്കുകയും ഇടഞ്ഞോടുകയും ചെയ്തു. അപ്രതീക്ഷിതമായി ആനകള്‍ ഇടഞ്ഞത് ആളുകളെ പരിഭ്രാന്തരാക്കി. പലരും പല വഴിക്ക് ഓടുകയും ചിലര്‍ വീഴുകയും ചെയ്തു. ആനകളുടെ ആക്രമണത്തില്‍ ക്ഷേത്ര ഓഫീസ് അടക്കം തകര്‍ന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ ലീല, അമ്മുക്കുട്ടി, രാജൻ എന്നിവർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റു.

<BR>
TAGS : KOILANDI | BAN
SUMMARY : In Kozhikode district, elephant procession has been banned

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *