മലപ്പുറത്ത് നാലു പേർക്ക് മലമ്പനി; രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാന തൊഴിലാളിയും

മലപ്പുറത്ത് നാലു പേർക്ക് മലമ്പനി; രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാന തൊഴിലാളിയും

പൊന്നാനി: മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് മലമ്പനി രോഗ ബാധ സ്ഥിരീകരിച്ചു. പൊന്നാനിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കും നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളിയാണ് ഇയാള്‍. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയ തൊഴിലാളി താമസ സ്ഥലത്തേക്ക് മടങ്ങി. നിലമ്പൂരില്‍ സ്ത്രീകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനം. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹസന്ദര്‍ശന സര്‍വേയും നടത്തുന്നുണ്ട്.

രാത്രികാലങ്ങളില്‍ കൊതുകു വല, കൊതുക് നശീകരണ സാമഗ്രകള്‍ പോലുള്ളവ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത പരിശോധ നടത്തണമെന്നും ആരോഗ്യ വകുപ്പ് നടത്തുന്ന ഗൃഹസന്ദര്‍ശ രക്ത പരിശോധനയില്‍ പങ്കാളിയാകണമെന്നും ഡി.എം.ഒ അറിയിച്ചു.

കരുതല്‍ വേണം

ഏ​ക​കോ​ശ ജീ​വി​യാ​യ പാ​ര​സൈ​റ്റ് അ​ഥ​വ പ​രാ​ദ​ങ്ങ​ള്‍ പ​ര​ത്തു​ന്ന രോ​ഗ​മാ​ണ് മ​ലേ​റി​യ എ​ന്നു വി​ളി​ക്കു​ന്ന മ​ല​മ്പ​നി. അ​നോ​ഫി​ലി​സ് ഇ​ന​ത്തി​ൽ​പെ​ട്ട പെ​ണ്‍കൊ​തു​കി​ലൂ​ടെ​യാ​ണ് പ്ലാ​സ്മോ​ഡി​യം എ​ന്ന ഏ​ക​കോ​ശ​ജീ​വി മ​നു​ഷ്യ​ര​ക്ത​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​ത്. പ്ലാ​സ്മോ​ഡി​യം ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ 48 മു​ത​ല്‍ 72 മ​ണി​ക്കൂ​റു​ക​ള്‍ക്കു​ള്ളി​ല്‍ സാ​ധാ​ര​ണ​ഗ​തി​യി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.

കൊതുക് കടിയേല്‍ക്കാതെ സ്വയം സംരക്ഷണമൊരുക്കിയാല്‍ മലമ്പനിയില്‍ നിന്നും രക്ഷനേടാവുന്നതാണ്. ഇടവിട്ട് മഴയുള്ളതിനാല്‍ മലമ്പനിയുള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക. പനിയുള്ളവര്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

<br>
TAGS : MALARIA | MALAPPURAM
SUMMARY : In Malappuram, four people have been diagnosed with malaria

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *