പോക്സോ കേസിലെ അതിജീവിത മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

പോക്സോ കേസിലെ അതിജീവിത മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കട്ടപ്പന: ഇടുക്കി ഇരട്ടയാറില്‍ പോക്‌സോ കേസിലെ അതിജീവിതയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇരട്ടയാര്‍ സ്വദേശിനിയായ 17-കാരിയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

വീട്ടിലുള്ളവർ രാവിലെ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി ഉറങ്ങുകയായിരുന്നു. രാവിലെ 11മണിയോടെ പെൺകുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തയിത്. രണ്ടു വർഷം മുൻപാണ് ഈ പെൺകുട്ടി ലെെംഗിക പീഡനത്തിന് ഇരയായത്. കേസിലെ പ്രതികളെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയുടെ മരണത്തിന് ഈ കേസുമായി ബന്ധമുണ്ടോയെന്ന കാര്യങ്ങൾ ഉൾപ്പെടെ പോലീസ് അന്വേഷിക്കും. കട്ടപ്പന പോലീസിനാണ് അന്വേഷണ ചുമതല. ഫൊറൻസിക് വിദഗ്‌ദ്ധരും വിരലടയാള വിദഗ്‌ദ്ധരുമെത്തി തെളിവ് ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുമെന്നാണ് വിവരം. കൊലപാതകമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *