ആദിവാസികളുടെ കുടിലുകള്‍ പൊളിച്ച സംഭവം; സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ആദിവാസികളുടെ കുടിലുകള്‍ പൊളിച്ച സംഭവം; സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: വയനാട് വന്യജീവി സങ്കേതത്തില്‍പെട്ട കൊല്ലി മൂല ആദിവാസി കുടിലുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ച്‌ നീക്കിയ സംഭവത്തില്‍ നടപടിയുമായി വനംവകുപ്പ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. കൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപയാണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത ഉത്തരവിറക്കിയത്.

സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. വയനാട് വന്യജീവി സങ്കേതത്തില്‍ പെട്ട കൊല്ലിമൂല പണിയ ഊരിലാണ് വനം വകുപ്പ് അധികൃതര്‍ ആദിവാസികളുടെ കുടിലുകള്‍ പൊളിച്ചു മാറ്റിയത്. അനധികൃതമെന്ന് ആരോപിച്ച് 16 വര്‍ഷമായി മൂന്ന് കുടുംബങ്ങള്‍ കഴിയുന്ന കുടിലുകള്‍ പൊളിച്ചു മാറ്റുകയായിരുന്നു. മറ്റൊരു താമസസ്ഥലം ഏര്‍പ്പെടുത്താതെയാണ് കുടിലുകള്‍ പൊളിച്ചതെന്ന് ആദിവാസികള്‍ പറഞ്ഞു.

TAGS : WAYANAD
SUMMARY : The incident of demolishing tribal huts; Suspension of Section Forest Officer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *